Sub Lead

കരിപ്പൂരില്‍ വന്‍ ലഹരിവേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍

ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടിയത്.

കരിപ്പൂരില്‍ വന്‍ ലഹരിവേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയില്‍. ആഫ്രിക്കന്‍ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് പിടികൂടിയത്. വിപണിയില്‍ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയില്‍ ഇന്ന് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വനിതയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്കിടെയാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Next Story

RELATED STORIES

Share it