Sub Lead

മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റ് റിട്ട. അധ്യാപകന്‍ കൊല്ലപ്പെട്ടു; ഭാര്യയ്ക്കു ഗുരുതരം

മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റ് റിട്ട. അധ്യാപകന്‍ കൊല്ലപ്പെട്ടു; ഭാര്യയ്ക്കു ഗുരുതരം
X

പനമരം: മുഖംമൂടി ധാരികളായ സംഘത്തിന്റെ വെട്ടേറ്റ് റിട്ട. അധ്യാപകന്‍ കൊല്ലപ്പെട്ടു. നടവയല്‍ താഴെ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍(75) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്റെ ഭാര്യ പത്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. താഴെ നെല്ലിയമ്പത്തെ ഇവരുടെ വീട്ടിന് മുകളില്‍ നിന്നെത്തിയ മുഖമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മാനന്തവാടി ഡിവൈഎസ് പി, പനമരം എസ് ഐ കുഞ്ഞിമൊയ്തീന്‍ എന്നിവരുടെ നേതൃത്യത്തില്‍ പോലിസ് സംഭവ സ്ഥലത്തെത്തി. മോഷണശ്രമമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലിസ് നിഗമനം.

Masked group's attack: Rtd. Teacher killed in Wayanad



Next Story

RELATED STORIES

Share it