Sub Lead

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍:മുഴുവന്‍ ഉടമകള്‍ക്കും 25 ലക്ഷം നല്‍കാന്‍ നഷ്ടപരിഹാര നിര്‍ണയ സമിതി തീരുമാനം

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.കാലതാമസം കൂടാതെ തന്നെ ഉടമകള്‍ക്ക്് പണം നല്‍കാനുള്ള നപടി സ്വീകരിക്കും.25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ് സമര്‍പ്പിച്ച അപേക്ഷ ന്യായീകരിക്കാന്‍ കഴിയില്ലെന്ന സമിതി വിലയിരുത്തി.ജിംനേഷ്യത്തില്‍ നിന്നടക്കം ഫ്ളാറ്റുകളില്‍ നിന്നും എന്തെങ്കിലും സാധനങ്ങള്‍ നീക്കാനുണ്ടെങ്കില്‍ അത് നീക്കുന്നതിനായി ഉടമകള്‍ക്ക് ഒരു അവസരം കൂടി നല്‍കാനും സമിതി തീരുമാനിച്ചു

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍:മുഴുവന്‍ ഉടമകള്‍ക്കും 25 ലക്ഷം നല്‍കാന്‍ നഷ്ടപരിഹാര നിര്‍ണയ സമിതി തീരുമാനം
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റുമടകള്‍ക്ക് 25 ലക്ഷം നല്‍കും. നഷ്ടപരിഹാരം നല്‍കുന്നതിനായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫ്‌ളാറ്റുടമകള്‍ക്ക് 25 ലക്ഷം വീതം നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു.കാലതാമസം കൂടാതെ തന്നെ ഉടമകള്‍ക്ക് പണം നല്‍കാനുള്ള നപടി സ്വീകരിക്കും.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റ് നിര്‍മാതാവായ സാനി ഫ്രാന്‍സിസ് 25 ലക്ഷം രുപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമിതി മുമ്പാകെ അപേക്ഷ നല്‍കിയിട്ടുണ്ട്. ഫ്ളാറ്റ് ഉടമ എന്ന നിലയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.എന്നാല്‍ പ്രാഥമിക പരിശോധനയില്‍ സാനി ഫ്രാന്‍സിസിന്റെ അപേക്ഷ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സമിതി വിലയിരുത്തി.

ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമിതി മുമ്പാകെ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.ഫ്ളാറ്റ് നിര്‍മാതാക്കള്‍ നല്‍കേണ്ട 20 കോടി രൂപ കൈപ്പറ്റുന്നതിനായി സമിതിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും സമിതി തീരുമാനിച്ചു.ജിംനേഷ്യത്തില്‍ നിന്നടക്കം ഫ്ളാറ്റുകളില്‍ നിന്നും എന്തെങ്കിലും സാധനങ്ങള്‍ നീക്കാനുണ്ടെങ്കില്‍ അത് നീക്കുന്നതിനായി ഉടമകള്‍ക്ക് ഒരു അവസരം കൂടി നല്‍കാനും സമിതി തീരുമാനിച്ചു.ആവശ്യമുള്ള ഫ്‌ളാറ്റുടമകള്‍ എന്താണ് നീക്കേണ്ടതെന്ന് വ്യക്തമാക്കി ഈ മാസം 31 നു മുമ്പായി മരട് നഗരസഭ സെക്രട്ടറിക്ക്് അപേക്ഷ നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു.ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്ന കമ്പനി പ്രതിനിധികള്‍, ഫ്‌ളാറ്റുടമകള്‍, മരട് നഗരസഭാ സെക്രട്ടറി എന്നിവരുമായി അടുത്ത മാസം ഒന്നിന് രാവിലെ 11 നു കൂടിക്കാഴ്ച നടത്താനും സമിതി തീരുമാനിച്ചു.ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സമിതി മരട് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it