Sub Lead

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: പൊളിക്കുന്ന ഫ്‌ളാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ ജനുവരി 11 ന് നിരോധനാജ്ഞ; അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തും

രാവിലെ 9 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഫ്‌ളാറ്റ് പൊളിച്ചു മാറ്റുന്നതുവരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നും കലക്ടര്‍അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്ന രണ്ട് ദിവസങ്ങളിലും ഇത് തുടരും. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് ചുറ്റുമുള്ള രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും.പൊളിക്കുന്നതിന് മുമ്പ് നാലു തവണ സൈറണ്‍ മുഴക്കും.പ്രായമായവര്‍ക്കുംരോഗികള്‍ക്കും ആശുപത്രി സൗകര്യങ്ങളുംപാലിയേറ്റിവ്കെയര്‍സൗകര്യവും ഒരുക്കും. അഞ്ഞൂറ്പോലിസുകാര്‍ക്ക്പുറമെമറൈന്‍പോലിസും ഗ്യാസ്സ്‌ക്വാഡുംഅന്നേദിവസങ്ങളില്‍മരടില്‍ഉണ്ടാകും.ആദ്യദിനമായ ജനുവരി 11ന് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് തന്നെ പൊളിക്കാനുള്ളസാങ്കേതികസമിതിയുടെതീരുമാനം നടപ്പാക്കാനും ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:  പൊളിക്കുന്ന ഫ്‌ളാറ്റിന് 200 മീറ്റര്‍ ചുറ്റളവില്‍ ജനുവരി 11 ന് നിരോധനാജ്ഞ; അരമണിക്കൂര്‍ ഗതാഗതം നിര്‍ത്തും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയ മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ ഫ്‌ളാറ്റിനുചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.രാവിലെ 9 മണി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഫ്‌ളാറ്റ് പൊളിച്ചു മാറ്റുന്നതുവരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നും കലക്ടര്‍അറിയിച്ചു. ഫ്‌ളാറ്റ് പൊളിക്കുന്ന രണ്ട് ദിവസങ്ങളിലും ഇത് തുടരും. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് ചുറ്റുമുള്ള താമസക്കാരടക്കം രണ്ടായിരത്തോളം ആളുകളെ അന്ന് ഒഴിപ്പിക്കും.പ്രായമായവര്‍ക്കുംരോഗികള്‍ക്കും ആശുപത്രി സൗകര്യങ്ങളുംപാലിയേറ്റിവ്കെയര്‍സൗകര്യവും ഒരുക്കും. അഞ്ഞൂറ്പോലിസുകാര്‍ക്ക്പുറമെമറൈന്‍പോലിസുംഗ്യാസ്സ്‌ക്വാഡുംഅന്നേദിവസങ്ങളില്‍മരടില്‍ഉണ്ടാകും.ആദ്യദിനമായ ജനുവരി 11ന് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് തന്നെ പൊളിക്കാനുള്ളസാങ്കേതികസമിതിയുടെതീരുമാനം നടപ്പാക്കാനും ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

ഫ്‌ളാറ്റ് പൊളിച്ചതിന് ശേഷം പരിസരത്തെ വീടുകള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വിപണിമൂല്യം അനുസരിച്ച് നല്‍കാനും തീരുമാനമായി.ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ നാല് തവണ സൈറണ്‍ മുഴക്കും. ഫ്‌ളാറ്റ് പൊളിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഒരു മിനിട്ട് നീളുന്ന മുന്നറിയിപ്പ് സൈറണ്‍ മുഴക്കും. അഞ്ച് മിനിട്ട് മുമ്പ് ഗതാഗതം നിറുത്താന്‍ ഒരു മിനിട്ട് സൈറണ്‍ മുഴങ്ങും. സ്‌ഫോടനത്തിന് ഒരു മിനിട്ട് മുമ്പ് പോലിസ് ഉദ്യോഗസ്ഥര്‍ക്കായി മുഴങ്ങുന്ന സൈറണ്‍ സ്‌ഫോടനം തീരുന്നത് വരെയുണ്ടാകും. സ്‌ഫോടനം നടന്ന് രണ്ട് മിനിട്ടിന് ശേഷം 30 സെക്കന്റ് നീളുന്ന സൈറണ്‍ ഫയര്‍ ടെക്‌നീഷ്യന്‍ എന്‍ജിനീയര്‍മാര്‍ക്കായാണ്.ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാനായി എത്തുന്ന ജനങ്ങളെ കണക്കിലെടുത്ത് അതിനായി പ്രത്യേക സൗകര്യം ഒരുക്കാന്‍ തീരുമാനമായി. അതിന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയതിന് ശേഷം ഇക്കാര്യം അറിയിക്കും. സ്‌ഫോടനദിവസം മരടില്‍ എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നത് സംബന്ധിച്ച വിശദമായ കുറിപ്പും പുറത്തിറക്കും.പൊളിക്കുന്നതിന് മുന്നോടിയായി മരടില്‍ മോക് ഡ്രില്‍ നടത്തും

Next Story

RELATED STORIES

Share it