Sub Lead

മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി

മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി
X

മലപ്പുറം: പൂര്‍വ്വകാല മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയതായി മലപ്പുറം ഗവ. കോളജില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗീസ്, ബ്രീട്ടീഷ് ഭരണകാലങ്ങളില്‍ എഴുതപ്പെട്ട പടപ്പാട്ടുകളില്‍ ദേശീയ ബോധവും അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവവും നിറഞ്ഞു നില്‍ക്കുന്നതായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചവര്‍ ചൂണ്ടിക്കാട്ടി. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റി, മലപ്പുറം ഗവ. കോളജ് ഉര്‍ദു ഡിപ്പാര്‍ട്ടുമെന്റിന്റെയും പുന്നയൂര്‍ക്കുളം വി ബാപ്പു കുടുംബ സമിതിയുടെയും സഹകരണത്തോടെയാണ് മാപ്പിളപ്പാട്ടിന്റെ വികാസപരിണാമങ്ങള്‍ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.

പ്രിന്‍സിപ്പാള്‍ ഡോ. സൈനുല്‍ ആബിദ് കോട്ട സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷത വഹിച്ചു. റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. ഗീതാ നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉര്‍ദു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഷക്കീല, മുന്‍ വൈസ് പ്രിന്‍സിപ്പാളും ജിസിഎം അലുംനി അസോസിയേഷന്‍ പ്രസിഡന്റുമായ ഡോ. പി കെ അബൂബക്കര്‍, കേരള മാപ്പിള കലാ അക്കാദമി ആക്ടിംഗ് പ്രസിഡന്റ് എ കെ മുസ്തഫ, കെ പി ഒ റഹ്മത്തുള്ള, ജമാല്‍ വി ബാപ്പു എന്നിവര്‍ സംസാരിച്ചു. ഡോ. പി സക്കീര്‍ ഹുസൈന്‍, ഡോ. വി ഹിക്മത്തുല്ല, സബിത മൂഴിക്കല്‍, എന്‍ വി മുഹമ്മദ് അലി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ മോഡറേറ്റര്‍ ആയിരുന്നു.

Next Story

RELATED STORIES

Share it