Latest News

ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു

ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു
X

കണ്ണൂര്‍: കണ്ണവം സലാവുദ്ദീന്‍ വധക്കേസിലെ പ്രതിയും മറ്റു വധ ശ്രമ കേസുകളിലെ പ്രതിയുമായ ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ സ്വദേശി അമല്‍രാജിനെ (28) കാപ്പ ചുമത്തി ജയിലിലടച്ചു. അമല്‍രാജ് മാരകായുധങ്ങള്‍ കൈവശം വച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനസമാധാനത്തിന് ഭംഗം വരുത്തിയത് ഉള്‍പ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ്.

കണ്ണൂര്‍ ജില്ലാ കളക്ടറുടെ കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജ് പി ഐപിഎസ്‌ന്റെ നിര്‍ദ്ദേശപ്രകാരം കണ്ണവം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീവ് പിബിയുടെ നേതൃത്വത്തില്‍ 16/02/2026 തിയ്യതി അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

Next Story

RELATED STORIES

Share it