Latest News

പാലത്തായി കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ബിജെപി നേതാവിന് വഴിവിട്ട പരോള്‍: പിണറായി സര്‍ക്കാരിന്റേത് അപകടകരമായ നീക്കം-എസ്ഡിപിഐ

പാലത്തായി കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ബിജെപി നേതാവിന് വഴിവിട്ട പരോള്‍: പിണറായി സര്‍ക്കാരിന്റേത് അപകടകരമായ നീക്കം-എസ്ഡിപിഐ
X

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട പ്രതിയും ബിജെപി നേതാവുമായ പത്മരാജന് വഴിവിട്ട് പരോള്‍ അനുവദിച്ച പിണറായി സര്‍ക്കാര്‍ നടപടി അതീവ ഗൗരവകരവും അപകടകരവുമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി പി റജീന ടീച്ചര്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തെ നടുക്കിയ ക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷ അനുഭവിക്കുന്ന വ്യക്തിക്ക് ഇത്തരത്തില്‍ വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിച്ചത് നീതിന്യായ വ്യവസ്ഥയോടും ഇരയോടുള്ള നീതിയോടുമുള്ള വെല്ലുവിളിയാണ്. ഇത് പിണറായി സര്‍ക്കാരിന്റെ ആര്‍എസ്എസ് പ്രീണനത്തിന്റെ ഭാഗമാണ്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കുന്ന സമീപനത്തിന്റെ ഭാഗമായി തന്നെയാണോ ഈ തീരുമാനം എന്ന ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. പരോള്‍ അനുവദിക്കാനുള്ള മാനദണ്ഡങ്ങളും അതിന്റെ അടിസ്ഥാനവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നടപടി ഇരയുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണ്. ഇരയും കുടുംബവും സുരക്ഷിതരാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. നീതിയെ വഴിതിരിച്ചുവിടുന്ന ഏത് നീക്കവും ജനാധിപത്യ സമൂഹം അംഗീകരിക്കില്ല. പാലത്തായി കേസില്‍ പൂര്‍ണ നീതി ഉറപ്പാക്കണമെന്നും പ്രതിക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്ന വിധത്തിലുള്ള വഴിവിട്ട പരോള്‍ പിന്‍വലിക്കണമെന്നും എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി പി റജീന ടീച്ചര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it