ആസ്‌ത്രേലിയയുടെ അഭയാര്‍ഥികളോടുള്ള ക്രൂരത പുറത്തെത്തിച്ച അഭയാര്‍ഥിക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം
ആസ്‌ത്രേലിയന്‍ സര്‍ക്കാരിനു കീഴിലുള്ള പാപുവ ന്യൂ ഗിനിയിലെ (പിഎന്‍ജി) ആസ്‌ത്രേലിയന്‍ അഭയാര്‍ഥി തടവറയില്‍ വര്‍ഷങ്ങളായി തടവു ജീവിതം നയിച്ചുവരുന്ന അബ്ദുല്‍ അസീസ് മുഹമ്മദിനാണ് ഈ വര്‍ഷത്തെ മാര്‍ട്ടിന്‍ എന്നല്‍സ് പുരസ്‌കാരം ലഭിച്ചത്.

ജനീവ: ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ ക്രൂരമായ അഭയാര്‍ഥി നയത്തെ പുറംലോകത്തെത്തിച്ച സുദാനി അഭയാര്‍ഥി ആക്റ്റീവിസ്റ്റിന് പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം.ആസ്‌ത്രേലിയന്‍ സര്‍ക്കാരിനു കീഴിലുള്ള പാപുവ ന്യൂ ഗിനിയിലെ (പിഎന്‍ജി) ആസ്‌ത്രേലിയന്‍ അഭയാര്‍ഥി തടവറയില്‍ വര്‍ഷങ്ങളായി തടവു ജീവിതം നയിച്ചുവരുന്ന അബ്ദുല്‍ അസീസ് മുഹമ്മദിനാണ് ഈ വര്‍ഷത്തെ മാര്‍ട്ടിന്‍ എന്നല്‍സ് പുരസ്‌കാരം ലഭിച്ചത്.സ്വിസ് നഗരമായ ജനീവയില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്.
അഞ്ചുവര്‍ഷത്തിലേറെയായി തുടരുന്ന തടവു ജീവിതത്തിനിടെ 25കാരനായ മുഹമ്മദ് അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തി വരികയാണ്. പശ്ചിമ സുദാനിലെ ദര്‍ഫുറില്‍നിന്ന് ആഭ്യന്തര കലപാത്തെതുടര്‍ന്ന് പലായനം ചെയ്ത മുഹമ്മദ് 2013ലാണ് ആസ്‌ത്രേലിയന്‍ പോലിസിന്റെ പിടിയിലാവുന്നതും മാനസ് ദ്വീപിലെ തടവറയില്‍ അയക്കുന്നതും.
കൗണ്‍സിലിങും ഇംഗ്ലീഷ് പഠിപ്പിക്കലും മാധ്യമപ്രവര്‍ത്തകരുമായും അഭിഭാഷകരുമായും തടവുകാരെ ബന്ധിപ്പിച്ചും ഡിറ്റന്‍ഷന്‍ സെന്ററില്‍ സജീവമാണ് മുഹമ്മദ്. ആസ്‌ത്രേലിയന്‍ സര്‍ക്കാരിന്റെ ദയയില്ലാത്ത അഭയാര്‍ഥി നയം ലോകത്തിനു മുമ്പിലെത്തിക്കാന്‍ തന്റെ പുരസ്‌കാര ലബ്ധിയിലൂടെ സാധ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് പറഞ്ഞു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT