Sub Lead

മഞ്ജു വാര്യരുടെ പരാതി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പോലിസ് പരിശോധന

മഞ്ജു വാര്യരുടെ പരാതി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പോലിസ് പരിശോധന
X

പാലക്കാട്: ചലച്ചിത്ര നടി മഞ്ജു വാര്യരുടെ പരാതിയില്‍ സിനിമാ സംവിധായന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പോലിസ് പരിശോധന. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഓഫിസിലുമാണ് പരിശോധന നടത്തിയത്. ഞായറാഴ്ച ഇദ്ദേഹത്തെ നേരിട്ട് ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് കാണിച്ചാണ് മഞ്ജു വാര്യര്‍ ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്കു പരാതി നല്‍കിയത്. താന്‍ മുമ്പ് ഒപ്പിട്ടു നല്‍കിയ ലെറ്റര്‍പാഡും മറ്റു രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പോലിസ് ആസ്ഥാനത്ത് നേരിട്ടെത്തി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, പരാതി നല്‍കിയതോടെ മഞ്ജു വാര്യര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it