മഞ്ചേശ്വരം കൃപാകര വധം: നാല് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍
ഇക്കഴിഞ്ഞ ആഗസ്ത് 26നു രാത്രിയാണ് കേസിനാസ്പദമായ സംഭവം
കാസര്‍കോട്: മഞ്ചേശ്വരം കെദംകോട്ടയിലെ കൃപാകര എന്ന അണ്ണുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മിയപദവ് ബേരിക്ക കെദംകോട്ടിലെ എം ശിവപ്രസാദ് (32), സഹോദരന് എം ഉമേശ്(34), ബജങ്കളയിലെ എം നന്ദേഷ്(24), കൊദുംകോട്ടിലെ കെ ജനാര്ദ്ദനന്(49) എന്നിവരെയാണ് മഞ്ചേശ്വരം സിഐ അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് 26നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഹോട്ടല്‍ തൊഴിലാളിയായ കൃപാകര കഞ്ചാവ് ലഹരിയില്‍ പരാക്രമംകാട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു നാട്ടുകാര്‍ പറയുന്നത്. 20ഓളം പേര് ചേര്‍ന്ന് കൃാപകരയെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Manjeswaram Kripakara murder: Four RSS workers arrested
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT