Sub Lead

മംഗലാപുരം വിമാനത്താവളത്തിലെ അത്യുഗ്ര സ്‌ഫോടന ശേഷിയുളള ബോംബ്: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

ഇയാള്‍ക്ക് ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധവും സംഭവത്തിലെ ഉന്നതതല ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മംഗലാപുരം വിമാനത്താവളത്തിലെ അത്യുഗ്ര സ്‌ഫോടന ശേഷിയുളള ബോംബ്: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
X

ബംഗളൂരു: മംഗളൂരു വിമാനത്താവളത്തിലെ വിശ്രമ മുറിയില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുളള ബോംബ് സ്ഥാപിച്ച സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ബംഗളൂരു ടൗണ്‍ ഹാളിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിരവധി പേരാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത്. ഇയാള്‍ക്ക് ഹിന്ദുത്വ സംഘടനകളുമായുള്ള ബന്ധവും സംഭവത്തിലെ ഉന്നതതല ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം, വിമാനത്താവളത്തില്‍ ബോംബ് സ്ഥാപിച്ച പ്രതി എഞ്ചിനീയറിങ് ബിരുദധാരിയായ 36കാരന്‍ ആദിത്യറാവു പിടിയിലായിട്ടുണ്ട്.ലാപ്‌ടോപ് ബാഗില്‍ വെച്ച ബോംബ് വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ വെച്ച് കടന്നുകളഞ്ഞ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാള്‍ കീഴടങ്ങിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഓണ്‍ലൈന്‍ വഴിയാണ് ബോംബു നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ പോലിസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലിസിനെ കുഴയ്ക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ സ്‌ഫോടക വസ്തുക്കളുമായി എങ്ങനെ എത്തി എന്നതും പോലിസിനെ കുഴക്കുന്നുണ്ട്. അതിതീവ്ര സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള ബോംബാണ ്കണ്ടെത്തിയതെന്ന് പോലിസ് നേരത്തേ വ്യക്തമാക്കിയിരുന്നു. 300 മീറ്റര്‍ ചുറ്റളവില്‍ ഉഗ്രസ്‌ഫോടനം നടത്താന്‍ ശേഷിയുള്ളതായിരുന്നു ഇവിടെനിന്ന് കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളെന്ന് പോലിസ് സ്ഥിരീകരിച്ചിരുന്നു.

വ്യാജരേഖകള്‍ ഉപയാഗിച്ചു നേരത്തെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു. ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസില്‍ ഇയാള്‍ 2018ല്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഇയാളുടെ കുടുംബം നിഷേധിച്ചിരുന്നു. പ്രതി രണ്ടു വര്‍ഷമായി കുടുംബവുമായി അകന്നു കഴിയുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു വച്ച പ്രതി ആന്ധ്രാ പ്രദേശിലെ കാദ്രി ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ബിജെപി മുഖപത്രമായ ജന്മഭൂമി റിപോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ശക്തമായമംഗലാപുരത്തെ മുസ്‌ലിംകളെ ഭീകരാക്രമണ കേസില്‍ കുടുക്കാനാണ് ഇയാള്‍ വിമാനത്താവളത്തില്‍ ബോംബ് വച്ചതെന്ന ആരോപണവും ശക്തമാണ്.

Next Story

RELATED STORIES

Share it