Sub Lead

കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍

കാഞ്ഞിരപ്പള്ളിയില്‍ വീടിനുള്ളില്‍ യുവാവും വീട്ടമ്മയും മരിച്ച നിലയില്‍
X

കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയര്‍കേയ്സില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോര്‍ക്കോലില്‍ ഷേര്‍ലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയാണന്ന് സംശയിക്കുന്നു.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഷേര്‍ളിയുമായി പരിചയമുള്ള ഒരാള്‍ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലിസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് 6 മാസം മുന്‍പ് ഇവര്‍ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it