- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസുകാര്‍ കുഞ്ഞിന്റെ മുന്നിലിട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചു(വീഡിയോ)
ലഖ്‌നോ: ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് പോലിസുകാര്‍ കുഞ്ഞിന്റെ മുന്നിലിട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു. തന്റെ ചെറിയ കുട്ടിയുടെ മുന്നിലിട്ട് രണ്ടു പോലിസുകാര്‍ ബൈക്ക് യാത്രികനെ ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു പോലിസുകാരന്‍ യാത്രക്കാരന്റെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുമ്പോള്‍ മറ്റൊരു പോലിസുകാരന്‍ തൊട്ടടുത്ത് നോക്കിനില്‍ക്കുന്നു. 2.07 മിനുട്ട് ദൈര്‍ഘ്യമുണ്ട് വീഡിയോയ്ക്ക്. തന്നെ മര്‍ദ്ദിക്കരുതെന്ന് ബൈക്ക് യാത്രികന്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഇത് പോലിസുകാര്‍ ചെവിക്കൊള്ളുന്നില്ല. ഇതുകണ്ട രണ്ടാമത്തെ പോലിസുകാരന്‍ യാത്രക്കാരനെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ശ്രദ്ധയില്‍പെട്ട ഉത്തര്‍പ്രദേശ് പോലിസ് രണ്ടുപേരെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ഭേദഗതി ചെയ്ത മോട്ടോര്‍ വാഹന നിയമപ്രകാരം വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പലമടങ്ങ് ഉയര്‍ത്തിയിരുന്നു. ഇതേച്ചൊല്ലി പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു.
#WATCH: Man thrashed by two police personnel in Siddharthnagar over alleged traffic violation. UP Police have taken cognisance of the incident and suspended the two police personnel. (Viral video) pic.twitter.com/0dWvnSV0lL
— ANI UP (@ANINewsUP) September 13, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















