യുവാവിനെ ട്രാവലര്‍ ഇടിച്ച് കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം
കൂരാച്ചുണ്ട് സ്വദേശി വിനോബ ഗോപാലിനെ വധിച്ച കേസിലെ പ്രതി ലിജിജോണ്‍(46)നെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് അംബിക ജീവപര്യന്തം ശിക്ഷിച്ചത്.

കോഴിക്കോട്: യുവാവിനെ ട്രാവലറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൂരാച്ചുണ്ട് സ്വദേശി വിനോബ ഗോപാലിനെ വധിച്ച കേസിലെ പ്രതി ലിജിജോണ്‍(46)നെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് കെ എസ് അംബിക ജീവപര്യന്തം ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പിഴത്തുക വിനോബയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2013 ആഗസ്ത് 20നാണ് കേസിനാസ്പദമായ സംഭവം. ലിജി ജോണ്‍ ഓടിച്ചുവന്ന ട്രാവലര്‍ കൂരാച്ചുണ്ട് കാളങ്ങാലിമുക്കില്‍ വെച്ച് വിനോബയുടെ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച് നിര്‍ത്താതെ പോയി. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിനോബ ട്രാവലിറനെ പിന്‍തുടര്‍ന്നു. ചക്കിട്ടപാറ നരിനടയില്‍ വെച്ച് ട്രാവലര്‍ കണ്ടെത്തി. വാഹനം നിര്‍ത്താതെ പോയതിനെ ഇവര്‍ ചോദ്യം ചെയ്തു. ഈ സമയം അതിവേഗത്തില്‍ മുന്നോട്ടെടുത്ത ട്രാവലറനടിയില്‍ വിനോബ കുടുങ്ങി. നിര്‍ത്താതെ റോഡിലൂടെ വിനോബയെ വലിച്ചിഴച്ചു. ചോരയില്‍ കുളിച്ചുകിടന്ന വിനോബയെ ബാലുശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെരുവണ്ണാമുഴി പോലിസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ റൈഹാനത്ത് ഹാജരായി. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT