Sub Lead

യുവാവിനെ കടലില്‍ കാണാതായ സംഭവം: തിരച്ചിലിന് ഹെലികോപ്റ്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

മുസമ്മിലിനായി ഇന്നലെ ചാലിയത്തുനിന്നുള്ള കടുക്കത്തൊഴിലാളികളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നാവിക സേനാ ഹെലിക്കോപ്റ്റര്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചാലിയം പരപ്പനങ്ങാടി റോഡ് ഉപരോധിച്ചത്.

യുവാവിനെ കടലില്‍ കാണാതായ സംഭവം:  തിരച്ചിലിന് ഹെലികോപ്റ്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
X

വള്ളിക്കുന്ന്: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിലിന് നാവിക സേനാ ഹെലിക്കോപ്റ്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മുസമ്മിലിനായി ഇന്നലെ ചാലിയത്തുനിന്നുള്ള കടുക്കത്തൊഴിലാളികളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നാവിക സേനാ ഹെലിക്കോപ്റ്റര്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചാലിയം പരപ്പനങ്ങാടി റോഡ് ഉപരോധിച്ചത്. ആനങ്ങാടി ജംങ്ഷനിലാണ് ഉപരോധം പുരോഗമിക്കുന്നത്. പരപ്പനങ്ങാടി സിഐ സ്ഥലത്തെത്തിയിട്ടുണ്ട്.


വള്ളിക്കുന്ന ആനങ്ങാടി നഗരത്തില്‍ കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മില്‍ (17)ആണ് ഇന്നലെ വൈകീട്ട്് ആനങ്ങാടി ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്.


രൂക്ഷമായ കടല്‍ക്ഷോഭം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാവുന്നുണ്ട്. തീരദേശ പോലിസിന്റെ സഹായവും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു മുസമ്മില്‍.

Next Story

RELATED STORIES

Share it