Sub Lead

ബിഹാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

ബിഹാര്‍ തിരഞ്ഞെടുപ്പിെന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഭക്തര്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പ് ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ബിഹാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
X

പട്ന: ബിഹാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അനുരാഗ് പോഡാര്‍ (18) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ് തല പിളര്‍ന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുംഗര്‍ പോലിസ് സൂപ്രണ്ട് ലിപി സിങ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം ദുര്‍ഗ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്ത സമയത്ത് ചില സാമൂഹിക വിരുദ്ധര്‍ പൊലീസിന് നേരേ കല്ലേറ് നടത്തിയെന്നും ഇതോടെയാണ് ലാത്തിവീശിയതെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് നിമജ്ജനത്തിനായി ഒരു വിഗ്രഹം സ്വമേധയാ സ്വീകരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് പൊലീസിന് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു. സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തില്‍ നിന്ന് ആരോ വെടിയുതിര്‍ക്കുകയായിരുന്നു. കല്ലേറില്‍ 20 പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബിഹാര്‍ തിരഞ്ഞെടുപ്പിെന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഭക്തര്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പ് ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ചിരാഗ് പാസ്വാന്‍ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഏരിയ പോലീസ് സൂപ്രണ്ടിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇരയുടെ കുടുംബത്തിന് നല്‍കണം 50 ലക്ഷവും സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ചിരാഗ് പാസ്വാന്‍ ട്വീറ്റ് ചെയ്തു.







Next Story

RELATED STORIES

Share it