Sub Lead

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് 10,000 വ്യാജ വോട്ടര്‍ ഐഡികള്‍ നിര്‍മിച്ചു; യുപിയില്‍ യുവാവ് അറസ്റ്റില്‍

ഓരോ വോട്ടര്‍ ഐഡിക്കും മാലിക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായി ഷഹ്‌റാന്‍പൂര്‍ സീനിയര്‍ പോലിസ് സൂപ്രണ്ടായ എസ് ചന്നപ്പയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. അറസ്റ്റിനുശേഷം നടത്തിയ പരിശോധനയില്‍ വിപുലിന്റെ അക്കൗണ്ടില്‍ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെത്തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് 10,000 വ്യാജ വോട്ടര്‍ ഐഡികള്‍ നിര്‍മിച്ചു; യുപിയില്‍ യുവാവ് അറസ്റ്റില്‍
X

ലഖ്‌നോ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച യുവാവ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ബിസിഎ) ബിരുദധാരിയായ വിപുല്‍ സായ്‌നി (24) യെയാണ് ഉത്തര്‍പ്രദേശ് പോലിസ് ഷഹ്‌റാന്‍പൂരിലെ നാക്കൂര്‍ നഗരത്തിലെ മച്ചാര്‍ഹെഡി ഗ്രാമത്തില്‍നിന്ന് അറസ്റ്റുചെയ്തത്. മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകളാണ് വിപുല്‍ നിര്‍മിച്ചതെന്ന് പോലിസ് കണ്ടെത്തി. മധ്യപ്രദേശിലെ അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഇത് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി.

ഓരോ വോട്ടര്‍ ഐഡിക്കും മാലിക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായി ഷഹ്‌റാന്‍പൂര്‍ സീനിയര്‍ പോലിസ് സൂപ്രണ്ടായ എസ് ചന്നപ്പയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. അറസ്റ്റിനുശേഷം നടത്തിയ പരിശോധനയില്‍ വിപുലിന്റെ അക്കൗണ്ടില്‍ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെത്തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിച്ചു. പണത്തിന്റെ ഉറവിടം പോലിസ് അന്വേഷിച്ചുവരികയാണ്. മാലിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.

മാലിക്ക് എന്നയാള്‍ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തന്നെ അറിയിക്കുകയാണ് പതിവെന്ന് വിപുല്‍ മൊഴി നല്‍കി. വിപുലിന്റെ വീട്ടില്‍നിന്ന് രണ്ട് കംപ്യൂട്ടറുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി അദ്ദേഹത്തെ തലസ്ഥാനത്തേക്ക് കൊണ്ടുപോവാന്‍ കോടതിയുടെ അനുമതി തേടുമെന്ന് പോലിസ് പറഞ്ഞു. സഹാറന്‍പൂര്‍ ജില്ലയിലെ ഗംഗോ ഗ്രാമത്തില്‍നിന്നാണ് സായ്‌നി ബിസിഎ പൂര്‍ത്തിയാക്കിയതെന്ന് പോലിസ് പറഞ്ഞു. പിതാവ് ഒരു കര്‍ഷകനാണ്.

Next Story

RELATED STORIES

Share it