Sub Lead

ഹെലികോപ്റ്ററിലൂടെ വിഷവാതകം തളിക്കുമെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍

ഹെലികോപ്റ്ററിലൂടെ വിഷവാതകം തളിക്കുമെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍
X

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാര്‍ച്ച് 22നു രാത്രി 12 മുതല്‍ 3 വരെ ഹെലികോപ്റ്ററില്‍ മീഥൈന്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ത്ഥം തളിക്കുമെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ഷാന ശരീഫിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പ് ജീവനക്കാരനെന്നു പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ വ്യാജപ്രചാരണം നടത്തിയത്. സന്ദേശം വ്യാജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ നാരായണ നായ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രമല്ല, വ്യാജ ശബ്ദസന്ദേശം തയ്യാറാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.







Next Story

RELATED STORIES

Share it