Sub Lead

''ബംഗാളി സംസാരിക്കുന്നവരെ ബിജെപി ജയിലില്‍ അടയ്ക്കുന്നു; ബംഗാള്‍ ഇന്ത്യയില്‍ അല്ലേ ?''-മമതാ ബാനര്‍ജി

ബംഗാളി സംസാരിക്കുന്നവരെ ബിജെപി ജയിലില്‍ അടയ്ക്കുന്നു; ബംഗാള്‍ ഇന്ത്യയില്‍ അല്ലേ ?-മമതാ ബാനര്‍ജി
X

കൊല്‍ക്കത്ത: ബംഗാളി ഭാഷ സംസാരിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജയിലില്‍ അടയ്ക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ ഇന്ത്യയുടെ ഭാഗമല്ലേയെന്നും മമത ചോദിച്ചു. ബംഗാളി തൊഴിലാളികളെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുന്നതിനെ ചോദ്യം ചെയ്ത് നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു മമത.

'' ബിജെപി എന്താണ് കരുതുന്നത് ?.അവര്‍ ബംഗാളികളെ വേദനിപ്പിക്കുമോ? ബംഗാളികളെ രോഹിങ്ഗ്യകള്‍ എന്ന് വിളിക്കുന്നു. രോഹിങ്ഗ്യകള്‍ ഇവിടെയല്ല, മ്യാന്‍മറിലാണ്. 22 ലക്ഷം ദരിദ്രരായ ബംഗാളി കുടിയേറ്റ തൊഴിലാളികളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ ഇവിടെ സുരക്ഷിതരായിരിക്കും. ബിജെപി ബംഗാളി സംസാരിക്കുന്നവരെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയയ്ക്കുകയാണ്. പശ്ചിമ ബംഗാള്‍ ഇന്ത്യയിലല്ലേ?. ബംഗാളികളുടെ ത്യാഗത്തെയും സ്വാതന്ത്ര്യസമരസേനാനികളെയും ബിജെപി മറന്നോ ?''-മമത ചോദിച്ചു.

'' 2002ലെ വോട്ടര്‍ പട്ടിക പരിശോധിക്കുമെന്ന് അവര്‍ പറയുന്നു. എത്രയോ പേര്‍ മരിച്ചു, എത്രയോ കുഞ്ഞുങ്ങള്‍ ജനിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിക്കുമ്പോള്‍, ആവശ്യമെങ്കില്‍ ജോലി ഉപേക്ഷിക്കുക, പക്ഷേ നിങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കുക. പട്ടികയില്‍ പേരില്ലാത്തവരെയും അവര്‍ ജയിലില്‍ അടച്ചേക്കും.''-മമത മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it