Sub Lead

മമ്മാലിപ്പടിയിലെ അപകടത്തില്‍ മരിച്ചത് രണ്ടു പേര്‍, 28 പേര്‍ക്ക് പരിക്ക്

മമ്മാലിപ്പടിയിലെ അപകടത്തില്‍ മരിച്ചത് രണ്ടു പേര്‍, 28 പേര്‍ക്ക് പരിക്ക്
X

കോട്ടക്കല്‍: എടരിക്കോട് മമ്മാലിപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് രണ്ടുപേര്‍.ഫർണിച്ചർ വ്യാപാരി ഒതുക്കുങ്ങൽ പള്ളിപ്പുറം വടക്കേതിൽ മുഹമ്മദലി (ബാവാട്ടി -47),വടക്കാഞ്ചേരി തിരുമുറ്റിക്കോട് അക്കര ബഷീറിന്റെ മകള്‍ ദുഅ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.


28 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്‌നര്‍ ലോറി നിരവധി വാഹനങ്ങളില്‍ ഇടിച്ച് കയറുകയായിരുന്നു. 10 ലധികം വാഹനങ്ങളില്‍ ആണ് ലോറി ഇടിച്ചത്. പരിക്കേറ്റവരെ മുഴുവന്‍ ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it