Sub Lead

ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ മോചനം, ബലാത്സംഗ കുറ്റവാളികള്‍ക്ക് സ്വീകരണം; ഇതാണോ പ്രധാനമന്ത്രി പ്രസംഗിച്ച സ്ത്രീകളോടുള്ള ബഹുമാനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

ബില്‍ക്കിസ് ബാനു കേസ് പ്രതികളുടെ മോചനം, ബലാത്സംഗ കുറ്റവാളികള്‍ക്ക് സ്വീകരണം;  ഇതാണോ പ്രധാനമന്ത്രി പ്രസംഗിച്ച സ്ത്രീകളോടുള്ള ബഹുമാനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ
X

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരേ രൂക്ഷ വിമര്‍ശവുമായി നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. 'ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനം ബിജെപി ക്യാബിനറ്റ് മന്ത്രി ന്യായീകരിക്കുന്നു, പരോളില്‍ പുറത്തിറങ്ങിയ മറ്റൊരു ബലാത്സംഗ കുറ്റവാളിയുടെ പരിപാടിയില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നു. ഇതാണോ പ്രധാനമന്ത്രി പ്രസംഗിച്ചത് സ്ത്രീകളോടുള്ള ബഹുമാനം?' ഖര്‍ഗെ ചോദിച്ചു. സ്ത്രീകളോടുള്ള ആദരവ് ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രധാന സ്തംഭമാണെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം.

2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടെ ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തകേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ശിക്ഷാകാലയളവ് പൂര്‍ത്തിയാവും മുമ്പെ മോചിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it