Sub Lead

മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ലാ ഷാഹിദ് യുഎന്‍ പൊതുസഭയുടെ പ്രസിഡന്റ്

മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ലാ ഷാഹിദ് യുഎന്‍ പൊതുസഭയുടെ പ്രസിഡന്റ്
X

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയുടെ 76ാമത് സെഷന്റെ പ്രസിഡന്റായി മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ലാ ഷാഹിദ് തിരഞ്ഞെടുക്കപ്പെട്ടു. 191 വോട്ടുകളില്‍ 143 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സപ്തംബറില്‍ ആരംഭിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 76ാമത് സമ്മേളനം നിയന്ത്രിക്കേണ്ടത് ഇദ്ദേഹമാണ്. തിരഞ്ഞെടുപ്പില്‍ അബ്ദുല്ലാ ഷാഹിദിനെതിരേ അഫ്ഗാനിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി ഡോ. സല്‍മയ് റസൂല്‍ 48 വോട്ടുകള്‍ നേടി.

യുഎന്‍ പൊതുസഭയുടെ 76ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്ലാ ഷാഹിദിനെ അഭിനന്ദനിക്കുന്നതായി യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ട്വീറ്റ് ചെയ്തു. പൊതുസഭയുടെ 76ാമത് സെഷന്റെ പ്രസിഡന്റിനെ ഗ്രൂപ്പ് ഓഫ് ഏഷ്യാപസഫിക് സംസ്ഥാനങ്ങളില്‍ നിന്നാണ് തിരഞ്ഞെടുക്കേണ്ടത്. കൊവിഡിനെ തുടര്‍ന്ന് നടന്ന 75ാമത് സെഷനില്‍ യുഎന്‍ജിഎ പ്രസിഡന്റായിരുന്ന തുര്‍ക്കി നയതന്ത്രജ്ഞന്‍ വോള്‍ക്കണ്‍ ബോസ്‌കിറിനു ശേഷം ഷാഹിദ് വിജയിക്കും. പൊതുസഭയുടെ പ്രസിഡന്റിനെ എല്ലാ വര്‍ഷവും ഒരു രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഗ്രൂപ്പ് ഓഫ് ഏഷ്യന്‍ സ്‌റ്റേറ്റ്‌സ്, ഈസ്‌റ്റേണ്‍ യൂറോപ്യന്‍ സ്‌റ്റേറ്റ്‌സ് ഗ്രൂപ്പ്, ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ സ്‌റ്റേറ്റ്‌സ് ഗ്രൂപ്പ്, ആഫ്രിക്കന്‍ സ്‌റ്റേറ്റുകളുടെ ഗ്രൂപ്പ്, വെസ്‌റ്റേണ്‍ യൂറോപ്യന്‍, മറ്റ് സ്‌റ്റേറ്റ്‌സ് ഗ്രൂപ്പ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളിലായാണ് യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍സി നിശ്ചയിക്കുന്നത്.

യുഎന്‍ജിഎയുടെ 76ാമത് സെഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാഹിദ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യ ശക്തമായ പിന്തുണ അറിയിച്ചന്നു. ലോകത്തെ 193 രാജ്യങ്ങളുടെ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാന്‍ താന്‍ ഏറ്റവും സജ്ജനാണെന്നായിരുന്നു പരാമര്‍ശം. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാലിയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹത്തിന്റെ നയതന്ത്ര പരിചയത്തെയും നേതൃത്വഗുണങ്ങളെയും പ്രശംസിച്ചിരുന്നു.

Maldives Foreign Minister Elected President Of UN General Assembly

Next Story

RELATED STORIES

Share it