- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കറാച്ചിയില്‍ ഇപ്പോഴുമുണ്ട് മലബാരികളുടെ സ്വന്തം മഹല്ലും മുസ്‌ലിം ജമാഅത്തും
1921 മുതല്‍ കറാച്ചിയിലെ മലബാര്‍ മുസ്‌ലിം ജമാഅത്ത് അംഗമാണ് താനെന്ന് ഹോട്ടല്‍ തൊഴിലാളി മുഹമ്മദ് അലി പറയുന്നു

കോഴിക്കോട്: പാകിസ്താനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ മലയാളികള്‍ക്ക് സ്വന്തമായി മഹല്ലും ജമാഅത്തും ഇപ്പോഴും നിലവിലുണ്ട് എന്ന അതിശയിപ്പിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. പാകിസ്താനി വ്‌ലോഗര്‍ സമീര്‍ കായാണ് മലബാരി ഭക്ഷണം കിട്ടുന്ന കറാച്ചിയിലെ ഹോട്ടലും മലയാളികളേയും ലോകത്തിന് പരിചയപ്പെടുത്തിയത്.
കറാച്ചിയില്‍ ധാരാളം മലയാളി കുടുംബങ്ങളുണ്ട്. അമ്പതു വര്‍ഷത്തിലേറെയായി ഹോട്ടല്‍ നടത്തുന്ന മലപ്പുറത്തുകാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. സംസാരിക്കുമ്പോള്‍ ഉര്‍ദു സ്വാഭാവികമായി പ്രയോഗിക്കുന്ന മലയാളി വയോധികരെ തുടര്‍ച്ചയായി പ്രേരിപ്പി ച്ചാണ് മലയാളത്തില്‍ സംസാരിപ്പിക്കുന്നത്. ദുബയില്‍ ജോലി നോക്കിയ ശേഷമാണ് കറാച്ചിയില്‍ എത്തിയതെന്ന് ഇവരിലൊരാള്‍ പറയുന്നു. കറാച്ചിയയില്‍ മലയാളികളുടെ സ്വന്തം മഹല്ലും മലബാര്‍ മുസ്ലിം ജമാഅത്തുമുണ്ടെന്നും അവര്‍ പറയുന്നു.
1921 മുതല്‍ കറാച്ചിയിലെ മലബാര്‍ മുസ്‌ലിം ജമാഅത്ത് അംഗമാണ് താനെന്ന് ഹോട്ടല്‍ തൊഴിലാളി മുഹമ്മദ് അലി പറയുന്നു. മുഹമ്മദ് അലി കഴിഞ്ഞ രണ്ടു വര്‍ഷമേ ആയിട്ടുള്ളു ഇവിടെ തൊഴിലെടുക്കാന്‍ തുടങ്ങിയിട്ടുള്ളൂവെങ്കിലും ഹോട്ടലിന് അമ്പതിലധികം വര്‍ഷത്തെ സേവന പാരമ്പര്യമുണ്ട്.
മുമ്പ് 30 രൂപയ്ക്കായിരുന്നു ഊണ്. ഇന്ന് പല കാരണങ്ങളാല്‍ അത് എണ്‍പത് രൂപയിലേക്ക് എത്തിയെന്ന് അദ്ദേഹം പറയുന്നു. മലബാറി ഭക്ഷണത്തിനായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്. കറാച്ചിയില്‍ നിരവധി മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്നും മലയാളികള്‍ക്ക് സ്വന്തമായി മഹല്ല് ഉണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ പറയുന്നു.
ഈ ഹോട്ടലിന്റെ പ്രത്യേകത, തൊഴിലാളികളെല്ലാം മലയാളികളാണെന്നതാണ്. ഭക്ഷണ മെനുവും മലയാളികളുടേത് തന്നെ. മലബാറി ഹോട്ടലിനെ പരിചയപ്പെടുത്തുന്ന യൂ ട്യൂബ് വീഡിയോ ഇപ്പോള്‍ മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം നിരവധി മലയാളികളാണ് ഇതില്‍ കമന്റ് ചെയ്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















