Latest News

ലബ്‌നാനില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

ലബ്‌നാനില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
X
ന്യൂഡല്‍ഹി: യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ ഇസ്രായേലും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതായി സൂചന. ലബ്‌നാനില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.

'ഇസ്രായേല്‍ തിന്മയുടെ പ്രതീകവും മനുഷ്യരാശിയുടെ ശാപവുമാണ്. ഇസ്ലാമാബാദില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍, ലബ്‌നാനില്‍ വംശഹത്യ നടക്കുന്നു. ഇസ്രായേല്‍ നിരപരാധികളെ കൊല്ലുകയാണ്, ആദ്യം ഗസയിലും, പിന്നീട് ഇറാനിലും, ഇപ്പോള്‍ ലബ്‌നാനിലും. ഈ രാജ്യം സൃഷ്ടിച്ചവര്‍ നരകത്തില്‍ കത്തിയെരിയട്ടെ' എന്നാണ് ഖ്വാജ ആസിഫ് എക്‌സില്‍ കുറിച്ചത്.

ആസിഫിന്റെ പ്രസ്താവനയെ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അപകീര്‍ത്തികരമെന്നാണ് വിശേഷിപ്പിച്ചത്. പ്രത്യേകിച്ച് സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്ത പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it