Sub Lead

'മലബാര്‍ സമരവും തിരുന്നാവായയും'; അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

മലബാര്‍ സമരവും തിരുന്നാവായയും; അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
X

മലപ്പുറം: മലബാര്‍ സമര അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ 'മലബാര്‍ സമരവും തിരുന്നാവായയും' എന്ന വിഷയത്തില്‍ അനുസ്മരണ സദസ്സ് സംഘടപ്പിച്ചു. ചിറ്റകത്ത് പൊറ്റമ്മല്‍ അഹമ്മദ് അലിക്കുന്നത്ത് കൃഷ്ണന്‍ നായര്‍ നഗര്‍ എന്ന് നാമകരണം ചെയ്ത കാരത്തൂര്‍ ഖത്തര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അവറാങ്കല്‍ മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.


മലബാര്‍ സമര അനുസ്മരണ സമിതി ജനറല്‍ കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ് പരിപാടി മോഡറേറ്റ് ചെയ്തു. ചിത്രകാരന്‍ പ്രേംകുമാര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം പി മുഹമ്മദ് കോയ, മാധ്യമ പ്രവര്‍ത്തകന്‍ കെ പി ഒ റഹ്മത്തുള്ള , ചിറക്കല്‍ ഉമ്മര്‍, എം കെ സതീഷ് ബാബു, നാസര്‍ കൊട്ടാരത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി വി ഹംസ സ്വാഗത പ്രസംഗം നടത്തി. കെ പി ഖമറുല്‍ ഇസ്‌ലാം നന്ദി പ്രകാശിച്ചു. മലബാര്‍ കലാസമിതിയുടെ '1921' നാടകവും വേദിയില്‍ അരങ്ങേറി.

Next Story

RELATED STORIES

Share it