Sub Lead

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

ഈ മാസം 30ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ക്ഷേത്ര ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും

വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്
X

കോഴിക്കോട്:മലബാര്‍ ദേവസ്വം ജീവനക്കാരോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്.ശമ്പള കുടിശിക വിതരണം ചെയ്യുക, അപാകത പരിഹരിച്ച് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.ഈ മാസം 30ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ക്ഷേത്ര ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും.തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം.

സമരം പിന്‍വലിച്ചിട്ട് ഒന്നര വര്‍ഷങ്ങള്‍ക്കിപ്പുറവും വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതിലാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.മറ്റ് ദേവസ്വം ബോര്‍ഡുകളില്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നിലവിലുള്ളപ്പോഴാണ് തങ്ങളോട് മാത്രം അവഗണനയെന്ന് മലബാര്‍ ദേവസ്വം ജീവനക്കാര്‍ പറയുന്നു. പത്തുമാസത്തെ ശമ്പളം കുടിശികയാണ് ഉള്ളത്.അവധി ലഭിക്കുന്നില്ല,സര്‍വീസ് പെന്‍ഷന്‍ നിലവിലില്ല,തുല്ല്യ ജോലിക്ക് തുല്ല്യ വേതനം നല്‍കുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.

2020 നവംബര്‍ ഒന്ന് മുതല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ ആരംഭിച്ചിരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് അവസാനിപ്പിക്കുകയായിരുന്നെന്നും,എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വാക്ക് പാലിക്കാന്‍ തയ്യാറായില്ലെന്നും ജീവനക്കാര്‍ പറയുന്നു.





Next Story

RELATED STORIES

Share it