- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറിയന്‍ പ്രസിഡന്റിന്റെ സഹോദരന്‍ മാഹിര്‍ അല്‍അസദ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജിദ്ദ: സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സഹോദരനും സൈനിക കമാന്‍ഡറുമായ മാഹിര്‍ അല്‍അസദ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയന്‍ സൈന്യത്തിലെ നാലാം ഡിവിഷന്‍ കമാണ്ടറായിരുന്നു മാഹിര്‍. റീഫ് ദമാസ്‌കസ് ഗവര്‍ണറേറ്റിലെ യഅ്ഫൂര്‍ ഏരിയയില്‍ മാഹിര്‍ അല്‍അസദിന്റെ വില്ല ലക്ഷ്യമിട്ട് ഇസ്രായേല്‍ ഡ്രോണ്‍ മൂന്നു മിസൈലുകള്‍ തൊടുത്തുവിടുകയായിരുന്നു. പ്രദേശത്തു നിന്ന് ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ദമാസ്‌കസിനു സമീപമുള്ള വില്ലക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ ശേഷം മാഹിര്‍ അല്‍അസദുമായുള്ള ടെലിഫോണ്‍ ബന്ധം മുറിഞ്ഞു. ഇറാന്‍ നേതാക്കളുമായി ഈ വില്ലയില്‍ വെച്ച് മാഹിര്‍ അല്‍അസദ് കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഹിസ്ബുല്ല, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നേതാക്കള്‍ സ്ഥിരമായി ഈ വില്ലയില്‍ എത്തിയിരുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിറിയന്‍ സൈന്യത്തിലെ നാലാം ഡിവിഷനു കീഴിലെ ആയുധപ്പുരകളില്‍ സൂക്ഷിച്ച ആയുധങ്ങള്‍ ലെബനോനിലേക്ക് നീക്കുന്ന പക്ഷം മാഹിര്‍ അല്‍അസദിനെയും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















