Sub Lead

കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 6,741 പുതിയ കേസുകള്‍; 213 മരണം

കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 6,741 പുതിയ കേസുകള്‍; 213 മരണം
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 6,741പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4500പേര്‍ രോഗമുക്തരായി. 213പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,67,665 ആയി. ഇതില്‍ 1,49,007പേര്‍ രോഗമുക്തരായി. 10,695പേരാണ് മരിച്ചത്. 1,0765പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്.

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന നഗരമായ മുംബൈയില്‍ ഇന്ന് 969 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആകെ 95,100പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 66,633പേര്‍ രോഗമുക്തരായപ്പോള്‍ 5405പേര്‍ മരിച്ചു. 22,773പേര്‍ ചികില്‍സയിലുണ്ട്. താനെയാണ് സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു നഗരം. ഇവിടെ 65,324പേര്‍ക്ക് കൊവിഡ് ബാധിച്ചു. 1,769പേര്‍ മരിച്ചു, നിലവില്‍ 34,006പേര്‍ ഇനി ചികില്‍സയിലുണ്ട്




Next Story

RELATED STORIES

Share it