Sub Lead

മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 14,034 കര്‍ഷകര്‍

ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസവും കര്‍ഷകരെ സഹായിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് മുംബൈയിലെ പൊതുപ്രവര്‍ത്തകനായ ജിതേന്ദ്ര ഗാഡ്‌കെ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 14,034 കര്‍ഷകര്‍
X

മുംബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 14,034. മഹാരാഷ്ട്ര സര്‍ക്കാര്‍ 34,000 കോടി കര്‍ഷകകടം എഴുതിതള്ളിയതിന്റെ പിന്നാലെ 4500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും വിവരാവകാശ നിയമപ്രകാരമുള്ള രേഖയില്‍ പറയുന്നു. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസവും കര്‍ഷകരെ സഹായിച്ചില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് മുംബൈയിലെ പൊതുപ്രവര്‍ത്തകനായ ജിതേന്ദ്ര ഗാഡ്‌കെ അഭിപ്രായപ്പെട്ടു.

അഞ്ചുവര്‍ഷത്തെ കര്‍ഷകരുടെ ആത്മഹത്യയുടെ കണക്ക് എടുത്താല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ 32 ശതമാനം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. രേഖകള്‍ പ്രകാരം 2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെ 1,755 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2018 ല്‍ 2,761 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതായത് ഒരു ദിവസം എട്ടുപേര്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2011 ജനുവരി മുതല്‍ 2018 വരെ 11,995 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

Next Story

RELATED STORIES

Share it