Sub Lead

മഹാരാഷ്ട്രയില്‍ ഇന്ന് 7,347 കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 3,057 രോഗബാധിതര്‍

മഹാരാഷ്ട്രയില്‍ ഇന്ന് 7,347 കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 3,057 രോഗബാധിതര്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 7,347 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 16,32,544 ആയി ഉയര്‍ന്നു. ഇന്ന് 184 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 43,015 ആയി ഉയര്‍ന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 13,247 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ കൊവിഡ് നെഗറ്റീവായത് 14,45,103 ആയി ഉയര്‍ന്നു. നിലവില്‍ 1,43,922 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ ഇന്ന് പുതിയ 5,356 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തു. 8,749 പേര്‍ക്ക് രോഗമുക്തി നേടി. 51 മരണമാണ് 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ രോഗബാധ 7,93,907 ആയി ഉയര്‍ന്നു. നിലവില്‍ 89,483 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 6,93,584 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. 10,821 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 4,086 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. 26 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇന്ന് 3,057 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധ 7,03,250 ആയി ഉയര്‍ന്നു. നിലവില്‍ 32,960 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 6,59,430 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി. 10,858 പേര്‍


രോഗം ബാധിച്ച് മരിച്ചു.




Next Story

RELATED STORIES

Share it