Sub Lead

ഇളയരാജയ്ക്ക് വ്യക്തിത്വ സംരക്ഷണം നല്‍കി മദ്രാസ് ഹൈക്കോടതി

ഇളയരാജയ്ക്ക് വ്യക്തിത്വ സംരക്ഷണം നല്‍കി മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് വ്യക്തിത്വ സംരക്ഷണം നല്‍കി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇളയരാജയുടെ പേരോ ചിത്രങ്ങളോ വീഡിയോകളോ ഒന്നും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നാണ് ഇടക്കാല ഉത്തരവ് പറയുന്നത്. ഇളയരാജയുടെ പാട്ടുകള്‍ ആരും കേള്‍ക്കരുത് എന്നല്ല വാദമെന്നും ചിത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. '' നിരവധി യൂട്യൂബ് ചാനലുകള്‍ പാട്ടുകള്‍ക്കൊപ്പം ചിത്രം ഉപയോഗിക്കുന്നു. ഇളയരാജയുമായി ബന്ധമുണ്ടെന്ന രീതിയിലാണ് അത് ചെയ്യുന്നത്. കൂടാതെ എഐ ഉപയോഗിച്ച് ചിത്രങ്ങളെ തെറ്റായി ചിത്രീകരിക്കുന്നു.''-അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

Next Story

RELATED STORIES

Share it