Sub Lead

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം

ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ പതിമൂന്ന് വയസുകാരിയായ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് സംഭവം നടന്നത്. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രൂരത. പ്രതിയെ പിടികൂടിയെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികില്‍സയിലാണ്.

സുശീല്‍കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. 36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു.

പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വീട്ടുകാരാണ് കുഴിയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാഗ്പുരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.




Next Story

RELATED STORIES

Share it