Sub Lead

മധ്യപ്രദേശിലെ എല്ലാ മന്ത്രിമാരും രാജിക്കത്ത് നല്‍കി; ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാന്‍ നീക്കം

മധ്യപ്രദേശിലെ എല്ലാ മന്ത്രിമാരും രാജിക്കത്ത് നല്‍കി; ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാന്‍ നീക്കം
X

ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ മന്ത്രിമാരെല്ലാം രാജിക്കത്ത് നല്‍കി. അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചാണ് മുഖ്യമന്ത്രി കമല്‍നാഥ് എല്ലാവരില്‍നിന്നും രാജിക്കത്ത് വാങ്ങിയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടഞ്ഞുനില്‍ക്കുന്നതിനിടെ ഡല്‍ഹി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഭോപ്പാലിലെത്തിയ കമല്‍നാഥ് രാത്രി 10 മണിയോടെ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചാണ് രാജിക്കത്ത് വാങ്ങിയത്. ദിഗ്‌വിജയ് സിങ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായും കമല്‍നാഥ് ചര്‍ച്ച നടത്തിയിരുന്നു. 'യോഗത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരും അവരുടെ രാജിക്കത്ത് മുഖ്യമന്ത്രി കമല്‍ നാഥിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കാനും ബിജെപി ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനും ഞങ്ങള്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സുരക്ഷിതമാണ്. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും വനം മന്ത്രി ഉമാംഗ് സിങ്കാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് കമല്‍നാഥ് മന്ത്രിമാരോടെല്ലാം രാജി ആവശ്യപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷക്കാരായ എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാജിയെന്നാണു സൂചന.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനിടെയാണ് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ ആറോളം മന്ത്രിമാരുള്‍പ്പെടുന്ന 17 എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് മാറിയത്. രാജ്യസഭാ സീറ്റിലേക്ക് മല്‍സരം നടക്കാനിരിക്കെയുണ്ടായ കൂറുമാറ്റ ശ്രമം കോണ്‍ഗ്രസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കി ജ്യോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാനും നീക്കം നടക്കുന്നുണ്ട് അതേസമയം, ബിജെപി ചൊവ്വാഴ്ച എംഎല്‍എമാരുടെ യോഗം വിളിച്ചതായും റിപോര്‍ട്ടുകളുണ്ട്.




Next Story

RELATED STORIES

Share it