Sub Lead

പ്രവാചക കാര്‍ട്ടൂണ്‍: മുസ്‌ലിംകളില്‍ ഉണ്ടാക്കിയ ആഘാതം മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍

. 'പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങള്‍ താന്‍ മനസ്സിലാക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു, എന്നാല്‍, നിങ്ങള്‍ ഇപ്പോള്‍ തന്റെ കടമ മനസിലാക്കണം, നിങ്ങള്‍ ശാന്തത പ്രോല്‍സാഹിപ്പിക്കുകയും ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രയ്തനിക്കുകയും വേണം.-മാക്രോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

പ്രവാചക കാര്‍ട്ടൂണ്‍: മുസ്‌ലിംകളില്‍ ഉണ്ടാക്കിയ ആഘാതം മനസ്സിലാക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍
X

പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിച്ചതില്‍ ആഘാതത്തിലായ മുസ്‌ലിംകളുടെ വികാരങ്ങള്‍ തനിക്ക് മനസ്സിലായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. എന്നാല്‍ താന്‍ പോരാടാന്‍ ശ്രമിക്കുന്ന 'തീവ്ര ഇസ്ലാം' എല്ലാ ജനങ്ങള്‍ക്കും, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് ഭീഷണിയാണെന്നും മക്രോണ്‍ അവകാശപ്പെട്ടു.

മതനിന്ദയായി മുസ്‌ലിംകള്‍ കരുതുന്ന കാര്‍ട്ടൂണുകളെച്ചൊല്ലി ഫ്രഞ്ച് സര്‍ക്കാരും മുസ്‌ലിം ലോകവും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്നതിനിടെ അല്‍ജസീറയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങള്‍ താന്‍ മനസ്സിലാക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു, എന്നാല്‍, നിങ്ങള്‍ ഇപ്പോള്‍ തന്റെ കടമ മനസിലാക്കണം, നിങ്ങള്‍ ശാന്തത പ്രോല്‍സാഹിപ്പിക്കുകയും ഈ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രയ്തനിക്കുകയും വേണം.-മാക്രോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

'സംസാരിക്കാനും എഴുതാനും ചിന്തിക്കാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യം താന്‍ എപ്പോഴും തന്റെ രാജ്യത്ത് സംരക്ഷിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേതാക്കളില്‍നിന്നുള്ള 'വളച്ചൊടിക്കലിനെ' അദ്ദേഹം വിമര്‍ശിച്ചു. കാരിക്കേച്ചറുകള്‍ ഫ്രഞ്ച് ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്ന് വിശ്വസിക്കാന്‍ ഇത്തരം വളച്ചൊടിക്കലുകള്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിലൂടെ താന്‍ ഈ കാര്‍ട്ടൂണുകളെ പിന്തുണയ്ക്കുന്നുവെന്ന് ജനങ്ങള്‍ കരുതുന്നതിനാലാണ് ഈ പ്രതികരണമെന്ന് താന്‍ കരുതുന്നുവെന്നും മക്രോണ്‍ പറഞ്ഞു.


Next Story

RELATED STORIES

Share it