''നിങ്ങള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി''; വിനേഷ് ഫോഗറ്റിനെ പിന്തുണച്ച് എം കെ സ്റ്റാലിന്‍
BY BSR7 Aug 2024 2:59 PM GMT
X
BSR7 Aug 2024 2:59 PM GMT
ചെന്നൈ: പാരിസ് ഒളിംപിക്‌സില്‍ വനിതാ ഗുസ്തി ഫൈനലില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. വിനേഷ്, എല്ലാ അര്‍ഥത്തിലും നിങ്ങള്‍ ഒരു യഥാര്‍ഥ ജേതാവാണെന്നും നിങ്ങളുടെ കരുത്തും ഫൈനലിലേക്കുള്ള ശ്രദ്ധേയമായ കുതിപ്പും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പെണ്‍മക്കളെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഏതാനും ഗ്രാമിനു മേലെയുള്ള അയോഗ്യത നിങ്ങളുടെ നേട്ടങ്ങളെയും ഉല്‍സാഹത്തെയും ഒട്ടും കുറയ്ക്കില്ല. നിങ്ങള്‍ക്ക് ഒരു മെഡല്‍ നഷ്ടമായെങ്കിലും, നിങ്ങളുടെ അവിശ്വസനീയമായ നിശ്ചയദാര്‍ഢ്യം കൊണ്ട് നിങ്ങള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയെന്നായിരുന്നു എം കെ സ്റ്റാലിന്റെ പ്രസ്താവന.
Next Story
RELATED STORIES
എഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT