Sub Lead

അഗ്‌നിപഥിലൂടെ ആര്‍എസ്എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങള്‍ മോദി കൊടുക്കും: എംകെ മുനീര്‍

അഗ്‌നിപഥിലൂടെ ആര്‍എസ്എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങള്‍ മോദി കൊടുക്കും: എംകെ മുനീര്‍
X

കോഴിക്കോട്: ആര്‍എസ്എസ് രാജ്യത്തെ സമാന്തര പട്ടാളമായി മാറിയെന്ന് മുസ് ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇപ്പോള്‍ അവരുടെ കൈയ്യില്‍ വടിയും വാളുമേ ഉള്ളൂ. അഗ്‌നിപഥിലൂടെ ആര്‍ എസ് എസിന്റെ കൈകളിലേക്ക് അത്യാധുനിക ആയുധങ്ങള്‍ മോദി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അപമാനിക്കുന്നതില്‍ യൂത്ത് ലീഗ് ആദായ നികുതി ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു എം കെ മുനീര്‍.

നാഗ്പൂരിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള കളിപ്പാവകളാണ് മോഡിയും അമിത് ഷായും. കേരളത്തിലും നാം കാണുന്നത് ചരടുവലിയാണ്. അതിന്റെ അറ്റം മോദിയുടെ കൈകളിലാണ്. പ്രവാചക നിന്ദക്കെതിരേ പ്രതിഷേധം ഉയര്‍ത്തുന്നവരുടെ വീടുകളാണ് രാജ്യത്ത് ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുന്നത്. മുസ്‌ലിം സമുദായം പ്രതികരിച്ചാല്‍ അവരുടെ വീടുകള്‍ ഉള്‍പ്പെടെ തകര്‍ക്കും എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it