Sub Lead

തല്ലിക്കൊന്നത് താടിയും തൊപ്പിയും ഉള്ളതിനാലെന്ന് യുപിയില്‍ കൊല്ലപ്പെട്ട ഖുര്‍ഷിദ് അഹ് മദിന്റെ സഹോദരന്‍

തല്ലിക്കൊന്നത് താടിയും തൊപ്പിയും ഉള്ളതിനാലെന്ന് യുപിയില്‍ കൊല്ലപ്പെട്ട ഖുര്‍ഷിദ് അഹ് മദിന്റെ സഹോദരന്‍
X

ലഖ്‌നോ: തന്റെ സഹോദരനെ തല്ലിക്കൊന്നത് താടിയും തൊപ്പിയും ഉള്ളതിനാലാണെന്ന് യുപിയില്‍ കൊല്ലപ്പെട്ട ഖുര്‍ഷിദ് അഹമ്മദി(50)ന്റെ സഹോദരന്‍ അന്‍വര്‍ അഹ് മദ്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് കോട്‌വാലി ഘര്‍ഖുര്‍ദ് ഗ്രാമവാസിയായ ഖുര്‍ഷിദ് അഹമ്മദ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു സഹോദരന്‍ സഹീര്‍ അഹ് മദിന്റെ പരാതിയില്‍ കുറ്റകരമായ നരഹത്യയ്ക്ക് പോലിസ് കേസെടുത്തു. 'ഇത് തീര്‍ച്ചയായും ആള്‍ക്കൂട്ടക്കൊലയാണ്. താടിയും മതപരമായ തൊപ്പിയും ഉള്ളതിനാലാണ് തല്ലിക്കൊന്നത്. പണ്ഡിറ്റുകളും താക്കൂറുകളും ആധിപത്യം പുലര്‍ത്തുന്ന പ്രദേശത്താണ് ക്രൂരമായ ആക്രമണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്നാണ് പോലിസ് പറയുന്നത്. ഇത് തെറ്റാണ്. അദ്ദേഹത്തിന് ആരുമായും തര്‍ക്കങ്ങളുണ്ടായിരുന്നില്ല. സമീപത്തുള്ള എല്ലാവരുമായും അദ്ദേഹം നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്ന് പോലിസ് അന്‍വറിനോട് പറഞ്ഞു. ചില ആളുകള്‍ തല്ലുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് അഹ്മദിന് പരിക്കേറ്റതായി പോലിസ് സൂപ്രണ്ട് വിപിന്‍ മിശ്ര പറഞ്ഞു. പ്രതി ഹിമാന്‍ഷു പാണ്ഡെ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പിടികൂടാനായി പോലിസ് തിരച്ചില്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

'ഖുര്‍ഷിദ് അഹ് മദ് ആശുപത്രികള്‍ സന്ദര്‍ശിക്കുകയും നവജാതശിശുക്കള്‍ക്ക് ആസാന്‍ പാരായണം ചെയ്ത് നല്‍കുകയുമാണ് ചെയ്യുന്നത്. അവര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തുകയുമാണ് ചെയ്യുന്നത്. അദ്ദേഹം പതിവായി പ്രാര്‍ത്ഥിക്കുമായിരുന്നു. ഖുര്‍ഷിദ് മാനസികമായി വെല്ലുവിളി നേരിടുന്ന ആളാണ്. അവിവാഹിതനായിരുന്നുവെന്നും സഹോദരന്‍ അന്‍വര്‍ പറഞ്ഞു.

ഖുര്‍ഷിദിനെ ചൊവ്വാഴ്ചയാണ് കാണാതായത്. ബുധനാഴ്ച അദ്ദേഹം കൊല്ലപ്പെട്ടതായി വീട്ടുകാര്‍ കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരണപ്പെട്ടതായി പ്രാദേശിക പത്രം റിപോര്‍ട്ട് ചെയ്തു.


'Lynched because he had beard, religious cap': Family of Muslim man killed in UP



Next Story

RELATED STORIES

Share it