ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാലു ദിവസം വ്യാപക മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

കോഴിക്കോട്: കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്.
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു അതിതീവ്ര ന്യുനമര്ദ്ധമാകും. ന്യൂനമര്‍ദം കൂടുതല്‍ തീവ്രമായി ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്ധ്രാ പ്രദേശ്, തെക്കന്‍ ഒഡിഷ തീരത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഗുലാബ്' ചുഴലിക്കാറ്റായി മാറി വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഞായറാഴ്ച വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
നാളെ സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും യെല്ലോ അലര്‍ട്ടാണ്.
RELATED STORIES
ശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്
18 May 2022 4:13 AM GMT