ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രേമലേഖനവും സിനിമാപ്പാട്ടും

എന്തെങ്കിലുമെഴുതി ഉത്തരക്കടലാസ് നല്‍കിയാല്‍ മതിയെന്ന ധാരണയിലാകും ഇത് ചെയ്തതെന്ന് പോലിസ് കരുതുന്നു.

ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസില്‍ പ്രേമലേഖനവും സിനിമാപ്പാട്ടും

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളില്‍ ഒരുകെട്ട് മറ്റൊരു പ്രതി പ്രണവിന് പരീക്ഷയെഴുതാന്‍ നല്‍കിയതെന്ന് കോളജ് അധികൃതര്‍. ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസില്‍ പ്രണയലേഖനവും പാട്ടുകളുമായിരുന്നു എന്ന് പോലിസ് വ്യക്തമാക്കി. എന്തെങ്കിലുമെഴുതി ഉത്തരക്കടലാസ് നല്‍കിയാല്‍ മതിയെന്ന ധാരണയിലാകും ഇത് ചെയ്തതെന്ന് പോലിസ് കരുതുന്നു.

പരീക്ഷ ഹാളില്‍ എഴുതിയ ഉത്തരക്കടലാസിന് പകരം വീട്ടിലുള്ളതില്‍ എഴുതി പിന്നീട് കോളജിലെ ജീവനക്കാരുടെ സഹായത്തോടെ കവറില്‍ തിരുകി കയറ്റിയിട്ടുണ്ടാകാം എന്നും പോലിസ് സംശയിക്കുന്നു.

ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നും 16 ബണ്ടില്‍ ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. ഇത് സര്‍വകലാശാല, കോളജിന് നല്‍കിയതാണെന്ന് നേരത്തെ യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top