വന്‍തോതില്‍ ആയുധം സംഭരിച്ച് കലാപത്തിന് നീക്കം; ആര്‍എസ്എസ് നേതാവിനെതിരേ ലുക്ക്ഔട്ട് നോട്ടീസ്
ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകാണ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

തിരുവനന്തപുരം: നെടുമങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ശേഷം ഒളിവില്‍ പോയ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെ കണ്ടെത്താന്‍ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകാണ്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളത്തില്‍ ഉള്‍പ്പടെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രവീണിന്റെ സഹോദരനായ വിഷ്ണുവിനെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രവീണിനു ഒളിവില്‍ കഴിയാനും രക്ഷപെടാനും സഹായം ഒരുക്കിയെന്നാണ് വിഷ്ണുവിനെതിരായ ആരോപണം. കഴിഞ്ഞ മൂന്നിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നാലു ബോംബുകളാണ് നെടുമങ്ങാട് പോലിസ് സ്്റ്റേഷനിലേക്ക് എറിഞ്ഞത്. ബോംബെറിഞ്ഞത് അരെന്നതിനു വ്യക്തതയില്ലാതിരുന്നതോടെ ബിജെപിയും സിപിഎമ്മും പരസ്പരം ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് പ്രവീണും, കരുപ്പൂര് മേലാങ്കോട് ദീപാഭവനില്‍ എന്‍ നിഷാന്തും ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. രണ്ടു സഹായികള്‍ക്കൊപ്പം ബോംബെറിഞ്ഞ ശേഷം നീല പള്‍സറില്‍ രക്ഷപെടുന്നതാണ് ദൃശ്യത്തിലുള്ളത്. നിശാന്തിനെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവീണ്‍ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.
ഈ കേസില്‍ ബിജെപി നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനും അറസ്റ്റിലായിരുന്നു. സ്റ്റേഷന്‍ ആക്രമണത്തിന്റെ ഗൂഢാലോചനയിലും സംഘര്‍ഷത്തിലും ജയനു പങ്കുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. ഹര്‍ത്താല്‍ ദിനത്തില്‍ എസ്ഐയെയും പോലിസ് സംഘത്തെയും ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനെത്തിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് പോലിസ് സ്റ്റേഷന്‍ ആക്രമിച്ചത്. ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ വ്യാപക ആക്രമണമാണ് ആര്‍എസ്എസ് അഴിച്ചുവിട്ടത്. വ്യാപകമായി ബോംബേറുണ്ടായി. ഇതിനുപിന്നാലെ മലയിന്‍കീഴ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നും നാടന്‍ ബോംബുകള്‍ പോലിസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ നടത്തിയ റെയ്ഡിലും വന്‍തോതിലുള്ള ആയുധശേഖരം കണ്ടെത്തിയിരുന്നു. വ്യാപകമായി അക്രമം അഴിച്ചുവിട്ട് കലാപം നടത്താനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, പോലിസ് സ്‌റ്റേഷനു നേരെ ആക്രമണം നടത്തുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി അശോകന്‍ പറഞ്ഞു. നെടുമങ്ങാട് നടന്ന അക്രമസംഭവങ്ങളില്‍ 38 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും 21 സിഐടിയു പ്രവര്‍ത്തരും പിടിയിലായി. ഒളിവിലുള്ള ആര്‍എസ്എസ് ജില്ലാ പ്രചാരകിനെ ലഭിക്കാന്‍ വൈകുംതോറും ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ വ്യാപമായ റെയ്ഡും അറസ്റ്റും നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT