Sub Lead

ഹിന്ദുത്വര്‍ ആക്രമിച്ച മുസ്‌ലിം വയോധികനൊപ്പം വീഡിയോ; സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരേ എന്‍എസ്എ ചുമത്തി യുപി പോലിസ്

സമാജ്‌വാദി പാര്‍ട്ടി നേതാവ് ഉമയദ് പെഹെല്‍വാന്‍ ഇദ്രിസിനെതിരേയാണ് വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കും വിധം സമൂഹമാധ്യങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പോലിസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്.

ഹിന്ദുത്വര്‍ ആക്രമിച്ച മുസ്‌ലിം വയോധികനൊപ്പം വീഡിയോ; സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരേ എന്‍എസ്എ ചുമത്തി യുപി പോലിസ്
X

ന്യൂഡല്‍ഹി: ഗാസിയാബാദിലെ ലോണില്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും താടി മുറിക്കുകയും ചെയ്ത മുസ്‌ലിം വയോധികനൊപ്പം ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട സമാജ്‌വാദി പാര്‍ട്ടി നേതാവിനെതിരേ എന്‍എസ്എ ചുമത്തി യുപി പോലിസ്.

സമാജ്‌വാദി പാര്‍ട്ടി നേതാവ് ഉമയദ് പെഹെല്‍വാന്‍ ഇദ്രിസിനെതിരേയാണ് വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കും വിധം സമൂഹമാധ്യങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പോലിസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരിക്കുന്നത്.

ക്രൂരമായി ആക്രമിക്കപ്പെട്ട അബ്ദുള്‍ സമദ് എന്ന വയോധികനൊപ്പം എഫ്ബി ലൈവില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇദ്രിസിനെ ജൂണ്‍ 19ന് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ആക്രമണത്തിന് സാമുദായിക നിറമില്ലെന്ന് പോലിസ് അവകാശപ്പെടുമ്പോള്‍ തന്നെയാണ് ഇദ്രീസിനെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തതും ഇപ്പോള്‍ ദേശീയ സുരക്ഷാ നിയമം ചുമത്തുകയും ചെയ്തിരിക്കുന്നത്.ഇദ്രിസിനെതിരെ എന്‍എസ്എ ചുമത്താനുള്ള നടപടിക്രമ റിപ്പോര്‍ട്ടിന് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയതായി ഗാസിയാബാദ് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇദ്രിസിക്ക് പുറമെ ട്വിറ്റര്‍ ഇന്ത്യ, ദി വയര്‍, മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബ്, സബ നഖ്‌വി, മുഹമ്മദ് സുബൈര്‍, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, മസ്‌കൂര്‍ ഉസ്മാനി, സമാ മുഹമ്മദ് എന്നിവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തിരുന്നു.

Next Story

RELATED STORIES

Share it