- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ; മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും വിലയിരുത്തല്‍
വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐയുടെ വിലയിരുത്തല്‍. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് വിമര്‍ശനം.സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി
BY TMY6 Jun 2019 1:27 PM GMT
X
TMY6 Jun 2019 1:27 PM GMT
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തിരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലാണ് വിമര്‍ശനം.മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തിരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിച്ചു.വനിതാ മതിലിനു തൊട്ടു പിന്നാലെ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതും തിരഞ്ഞെടുപ്പിനെ സ്വാധിനിച്ചു.സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോഡി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചെന്നും സിപിഐ റിപോര്‍ട്ടില്‍ പറയുന്നു.തിരഞ്ഞടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. ഇത് ശരിവെക്കുന്ന നിലപാടായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെതും. പ്രധാനകാരണം ശബരിമലയായിരുന്നില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ തിരിച്ചടി താത്ക്കാലികം മാത്രമാണെന്നും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.സംസ്ഥാനത്ത് മല്‍സരിച്ച ഒരു സ്ഥലത്ത് പോലും ഇത്തവണ സിപിഐക്ക് വിജയിക്കാനായില്ലെന്ന് മാത്രമല്ല, വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ കുറവും ഉണ്ടായിരുന്നു.
Next Story
RELATED STORIES
''മസ്ജിദുല് അഖ്സ ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രവിഷയമാവണം''- സയ്യിദ്...
16 Aug 2025 7:26 AM GMTഎസ്സിഇആര്ടിയുടെ കൈപ്പുസ്തകത്തില് പിഴവ്; സുഭാഷ് ചന്ദ്രബോസ് ഇന്ത്യ...
16 Aug 2025 7:05 AM GMTപള്ളുരുത്തിയില് മൃതദേഹങ്ങള് മാറി എടുത്ത് കുടുംബങ്ങള്
16 Aug 2025 6:56 AM GMT'സൂര്യനിലുണ്ടാകുന്ന സ്ഫോടനങ്ങള് രക്തസമ്മര്ദ്ദത്തില് മാറ്റം...
16 Aug 2025 6:51 AM GMTശോഭാ സുരേന്ദ്രനെ ഫോണ് വിളിച്ച ഒറ്റുകാരന് വേണ്ടി രഹസ്യാന്വേഷണ...
16 Aug 2025 6:28 AM GMTസിമി ബന്ധം: 18 വര്ഷത്തിന് ശേഷം എട്ട് പേരെ വെറുതെവിട്ടു
16 Aug 2025 6:25 AM GMT