- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ; ലോകായുക്ത വിവാദത്തിൽ ചെന്നിത്തല
നിയമസഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം.

ആലപ്പുഴ: സിപിഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓർഡിനൻസ് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
നിയമസഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സിപിഐ മന്ത്രിമാരുടെ മൗനത്തെയും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങൾ നൽകിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങൾ ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു.
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. ചികിൽസ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയിൽ നിൽക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയൻ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ ഭാഗത്ത് ഏകോപനം ഇല്ലെന്നാണ് ചെന്നിത്തലയുടെ പ്രധാന ആക്ഷേപം.
സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നില്ല, കൊവിഡ് വ്യാപനത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. മുഖ്യമന്ത്രിയുടെ ദുബയ് പര്യടനം എന്തിനെന്ന് ആർക്കും അറിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















