Sub Lead

കണ്ണൂരില്‍ ലോക്കോ പൈലറ്റ് റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍

കണ്ണൂരില്‍ ലോക്കോ പൈലറ്റ് റണ്ണിങ് റൂമില്‍ മരിച്ച നിലയില്‍
X

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ റണ്ണിങ് റൂമില്‍ ലോക്കോ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി കെ കെ ഭാസ്‌കരന്‍(52) ആണ് മരിച്ചത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റായ ഇദ്ദേഹം ഇന്നലെ രാത്രി 11.30ഓടെയാണ് കണ്ണൂരില്‍ എത്തിയത്. ഇന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പൈലറ്റായി പോവേണ്ടതായിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ലോക്കോ റണ്ണിങ് റൂമില്‍ വിളിക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണെന്നാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it