Top

ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായി; നാലംഗ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായി;  നാലംഗ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍
X

ചണ്ഡീഗണ്ഡ്: പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയില്‍ നാലംഗ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍. രണ്ട് കുട്ടികളടക്കമുള്ള കുടുംബത്തെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം തങ്ങള്‍ വളരെയധികം ബുദ്ധിമുട്ടിയെന്നും കടുത്ത ദാരിദ്രത്തിലാണന്നും കാണിച്ച് എഴുതിയ മൂന്ന് പേജുകളുള്ള എല്ലാവരും ഒപ്പിട്ട ഒരു ആത്മഹത്യാ കുറിപ്പും മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും പോലിസ് കണ്ടെത്തി. ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം പുലര്‍ച്ച നാല് മണിയോടെ തീ കൊളുത്തുകയായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് സേവ സിങ് മല്‍ഹി പറഞ്ഞു.

ഫരീദ്‌കോട്ടില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ കലേര്‍ ഗ്രാമത്തിലുള്ള വീട്ടിലാണ് സംഭവം. ഇഷ്ടിക ചൂളയിലെ സൂപ്പര്‍വൈസറും(40) കുടുംബവുമാണ് ആത്മഹത്യ ചെയ്തത്. സൂപ്പര്‍വൈസറുടെ ഭാര്യ (36) മകള്‍ (15), പത്ത് വയസുകാരനായ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് മുമ്പ് രാത്രി സൂപ്പര്‍വൈസര്‍ ഗ്രാമീണര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ എല്ലാവരും ആ സമയത്ത് ഉറങ്ങുകയായിരുന്ന തിനാല്‍ ആരും സന്ദേശം കണ്ടില്ലെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോഴാണോ അതോ ജീവനോടെയാണോ തീ കൊളുത്തിയതെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it