- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ നാളെ മുതല്‍ ഈ മാസം 13 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
സംസ്ഥാനത്തെ എല്ലാ ഓഫിസുകളും വിപണികളും വാണിജ്യ സ്ഥാപനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. എന്നാല്‍, അവശ്യ സേവനങ്ങള്‍ അനുവദിക്കും.

ലക്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജൂലൈ 10 മുതല്‍ 13 വരെ ഉത്തര്‍പ്രദേശില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജൂലൈ 10 രാത്രി 10 മുതല്‍ ജൂലൈ 13ന് രാവിലെ 5 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ഓഫിസുകളും വിപണികളും വാണിജ്യ സ്ഥാപനങ്ങളും ലോക്ക് ഡൗണ്‍ കാലയളവില്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. എന്നാല്‍, അവശ്യ സേവനങ്ങള്‍ അനുവദിക്കും.
ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളും സംസ്ഥാനത്ത് സര്‍വീസ് തുടരും. ബുധനാഴ്ച വരെ സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം 845 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുപിയില്‍ സജീവമായ ആകെ കേസുകളുടെ എണ്ണം 9,980 ആണ്. രോഗ മുക്തരായവരുടെ എണ്ണം 20331 ആണ്.
ലോക്ക് ഡൗണ്‍ വിശദാംശങ്ങള്‍ ഇങ്ങനെ
*ലോക്ക്ഡൗണ്‍ കാലയളവില്‍ എല്ലാ ഓഫിസുകള്‍, മാര്‍ക്കറ്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല.
*എല്ലാ അവശ്യ സേവനങ്ങളും ആരോഗ്യ, മെഡിക്കല്‍ സേവനങ്ങളും മുമ്പത്തെപ്പോലെ പ്രവര്‍ത്തിക്കും.
*അവശ്യ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആളുകള്‍, കൊറോണ പ്രവര്‍ത്തകര്‍, ഹോം ഡെലിവറി ജീവനക്കാര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാവില്ല.
*ട്രെയിനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് എത്തുന്ന ആളുകളെ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന ഗതാഗത കോര്‍പ്പറേഷന്‍ നടത്തും.
*ലോക്ക്ഡൗണ്‍ സമയത്ത് ബസ്സ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും
*ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകള്‍ മുമ്പത്തെപ്പോലെ തുടരും.
*ചരക്ക് വാഹകരുടെ നീക്കത്തിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. ദേശീയ, സംസ്ഥാന പാതകള്‍ തുറന്നുകിടക്കും. ദേശീയപാതകളിലെ പെട്രോള്‍ പമ്പുകളും ധാബകളും തുറന്നിരിക്കും.
*ഗ്രാമപ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നുകിടക്കും.
*അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകള്‍ തുറക്കും.
RELATED STORIES
പുതിയ കീം റാങ്ക് പട്ടിക; ഒന്നാം റാങ്ക് പഴയ പട്ടികയിലെ അഞ്ചാം...
10 July 2025 6:08 PM GMTഭര്‍ത്താവിന്റെ ബന്ധുക്കളുടെ കൈവശം ഏല്‍പ്പിച്ച സ്വര്‍ണ്ണം...
10 July 2025 2:19 PM GMTകീമില്‍ പഴയ ഫോര്‍മുല തുടരും; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന് തന്നെ
10 July 2025 1:56 PM GMT'സഖാവ് വി എസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങളും പ്രതീക്ഷയില്‍';...
10 July 2025 11:23 AM GMTകീം പരീക്ഷാഫലം; സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി
10 July 2025 11:00 AM GMTകോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ...
10 July 2025 7:40 AM GMT