സംസ്ഥാനത്ത് ലോക്ക്ഡൗണ് നീട്ടി; ജുവലറി, തുണിക്കടകള് രണ്ടു ദിവസം തുറക്കാം, ലോക്ക് ഡൗണ് ഇളവുകള് എന്തൊക്കെയാണെന്നറിയാം
ലോക്ക്ഡൗണില് അത്യാവശ്യ സേവനങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്ത്തിക്കാം. അസംസ്കൃത വസ്തുക്കള് നല്കുന്ന സ്ഥാപനങ്ങള് ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില് അഞ്ചുമണിവരെ തുറക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ് ജൂണ് 9 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടുതല് ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ് നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിള് ലോക്ക്ഡൗണ് ഒഴിവാക്കി.
ലോക്ക്ഡൗണില് അത്യാവശ്യ സേവനങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ചു. എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്ത്തിക്കാം. അസംസ്കൃത വസ്തുക്കള് നല്കുന്ന സ്ഥാപനങ്ങള് ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില് അഞ്ചുമണിവരെ തുറക്കാം.
ബാങ്കുകള് തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെ. പുസ്തകങ്ങള് വില്ക്കുന്ന കടകള്, സ്വര്ണക്കടകള്, ടെക്സ്റ്റയില്സ്, ചെരിപ്പു കടകള് എന്നിവ തിങ്കള് ബുധന് ദിവസങ്ങളില് അഞ്ചുമണിവരെ തുറക്കാം.
സ്ഥാപനങ്ങളില് എത്തുന്ന ജീവനക്കാര് കോവിഡ് പ്രോട്ടോക്കോളുകള് കര്ശനമായി പാലിക്കണം. സ്ഥാപനത്തിന്റെ വലിപ്പത്തിന് അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന് പാടുള്ളു.
സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയ ലോക്ക്ഡൗണ് വിജയമാണെന്നും എന്നാല് നിയന്ത്രണങ്ങള് പൂര്ണമായി എടുത്തുകളയാന് സാഹചര്യം എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്പ്പെടെ 25 പ്രതികള്ക്കും...
16 May 2022 7:12 AM GMT