ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയെ തരിപ്പണമാക്കി ലിവര്‍പൂള്‍ മാജിക്ക്
ബാഴ്‌സയെ നിലംതൊടാതെ ആക്രമിച്ച ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ 4-3ന്റെ ജയത്തോടെ ഫൈനലില്‍ കടന്നു.

ആന്‍ഫീല്‍ഡ്: ആന്‍ഫീല്‍ഡില്‍ മെസ്സി മാജിക്കില്‍ ലിവര്‍പൂളിന്റെ പതനം പ്രതീക്ഷച്ചവര്‍ക്ക് തെറ്റി. ബാഴ്‌സയെ നിലംതൊടാതെ ആക്രമിച്ച ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ 4-3ന്റെ ജയത്തോടെ ഫൈനലില്‍ കടന്നു. യൂറോപ്യന്‍ ഫുട്‌ബോളിന് മറക്കാനാവാത്ത രാത്രി സമ്മാനിച്ചാണ് ക്ലോപ്പിന്റെ കുട്ടികള്‍ ഫൈനല്‍ പ്രവേശനം നടത്തിയത്. മുഹമ്മദ് സലായും ഫിര്‍മിനോയുമില്ലാതെയിറങ്ങിയ ലിവര്‍പൂള്‍ വാല്‍വര്‍ഡേയുടെ കുട്ടികളെ നിലം പരിശാക്കി. ആദ്യപാദത്തില്‍ മൂന്ന് ഗോളിന്റെ തോല്‍വി നേരിട്ട ലിവര്‍പൂളിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതാവാട്ടെ പകരക്കാരായെത്തിയ ഒറിഗിയും വിര്‍ജില്‍ വാന്‍ ഡിക്കും. ഇരുവരുടെയും ഇരട്ട ഗോളുകളാണ് സ്പാനിഷ് കിരീടം നേടിയ ബാഴ്‌സയെ തകര്‍ത്തത്.
മല്‍സരം തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു ലിവര്‍പൂളിന്റെ ആദ്യഗോള്‍. ലിവര്‍പൂള്‍ താരം ഹെന്‍ഡേഴ്‌സണ്‍ന്റെ ഷോട്ട് ടെര്‍സ്‌റ്റേഗന്‍ തട്ടിയകറ്റിയത് ഒറിഗിയുടെ കാലിലേക്ക്. ഒറിഗിയുടെ ഷോട്ട് പിഴച്ചില്ല. ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ ലക്ഷ്യം കണ്ടു. തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ പരിക്കേറ്റ റോബര്‍ട്‌സണ്‍ പകരം എത്തിയത് വിര്‍ജില്‍ വാന്‍ഡിക്കായിരുന്നു. 54, 56 മിനിറ്റുകളില്‍ രണ്ട് ഗോള്‍ നേടി വാന്‍ഡിക്കിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന് ലീഡ് ഗോള്‍ നേടുമെന്ന ബാഴ്‌സ ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ഒറിഗി 79ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ നാലാം ഗോളും നേടി. അഗ്രിഗേറ്റ് 4-3. തുടര്‍ന്ന് ബാഴ്‌സ ചെറിയ നീക്കങ്ങള്‍ നടത്തിയെങ്കിലും ലിവര്‍പൂള്‍ പ്രതിരോധത്തെ മറികടക്കാന്‍ ബാഴ്‌സയ്ക്കായില്ല.
ഒരവസരത്തിലും മുന്നേറാന്‍ പറ്റാത്ത വിധത്തിലുള്ള ടാക്ടിക്‌സുമായാണ് ലിവര്‍പൂള്‍ ഇന്ന് കളം വാണത്. തകര്‍പ്പന്‍ ഫോമിലുള്ള മെസ്സിക്കും സുവാരസിനും ഇംഗ്ലിഷ് പടയുടെ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ലാലിഗയില്‍ വിടരുന്ന മിശിഹ മാജിക്ക് ആന്‍ഫീല്‍ഡില്‍ വിടര്‍ന്നില്ല. തുടക്കം മുതല്‍ ലിവര്‍പൂളിന്റെ ആക്രമണഫുട്‌ബോളിനാണ് അവരുടെ ഹോം ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ബാഴ്‌സയുടെ തട്ടകത്തില്‍ നേടിയ മൂന്ന് ഗോള്‍ ഞൊടിയിടയില്‍ നേടാമെന്ന ഉറച്ച വിശ്വാസത്തിന്റെ പ്രധാനകാരണം മല്‍സരം ആന്‍ഫീല്‍ഡെന്ന ലിവര്‍പൂള്‍ തട്ടകത്തിലാണെന്നുള്ളതായിരുന്നു. മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പാദത്തില്‍ തിരിച്ചുവന്ന് ഫൈനല്‍ പ്രവേശനം നേടിയ റെക്കോഡും ഇനി ലിവര്‍പൂളിന് സ്വന്തമായി. ഫൈനലില്‍ ടോട്ടന്‍ഹാംഅയാക്‌സ് മല്‍സരത്തിലെ വിജയികളെയാണ് ലിവര്‍പൂള്‍ നേരിടുക. ലിവര്‍പൂളിന്റെ ഒമ്പതാം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ബെര്‍ത്താണിത്. ബാഴ്‌സയുടെ പുറത്താവലോടെ ചാംപ്യന്‍സ് ലീഗിലെ സ്പാനിഷ് സാന്നിധ്യം അവസാനിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍മാഡ്രിഡ് എന്നിവര്‍ നേരത്തെ ലീഗില്‍ നിന്ന് പുറത്തായിരുന്നു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT