Sub Lead

മെസ്സിയും സൗദിയിലേക്ക്; അല്‍ ഹിലാലുമായി റെക്കോഡ് തുകയ്ക്ക് കരാറിലെത്തിയെന്ന് റിപോര്‍ട്ട്

മെസ്സിയും സൗദിയിലേക്ക്; അല്‍ ഹിലാലുമായി റെക്കോഡ് തുകയ്ക്ക് കരാറിലെത്തിയെന്ന് റിപോര്‍ട്ട്
X

റിയാദ്: പോര്‍ച്ചുഗീസ് സൂപര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്കെന്ന് സൂചന. ലയണല്‍ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ക്ലബ്ബോ താരത്തിന്റെ ഔദ്യോഗിക വക്താക്കളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ താരവും ക്ലബ്ബും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ജൂണില്‍ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ തുടരില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതിനിടെയാണ് അല്‍ ഹിലാലുമായി റെക്കോഡ് തുകയ്ക്ക് കരാറിലെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. 3270 കോടി രൂപ വാര്‍ഷികപ്രതിഫലമാണ് അല്‍ഹിലാല്‍ വാഗ്ദാനം ചെയ്തത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ പുതിയ റെക്കോഡായി മാറും. ഇതിന്റെ പകുതി തുകയ്ക്കാണ് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസര്‍ സ്വന്തമാക്കിയത്. സൗദി ഭരണകൂടത്തിന്റെ സമ്പൂര്‍ണ പിന്തുണയും നീക്കത്തിനുപിന്നിലുണ്ടെന്നാണ് വിവരം. സൗദിയുടെ ടൂറിസം അംബാസഡറായ മെസ്സിയെ നാട്ടിലെത്തിച്ചാല്‍ അത് വലിയ തോതില്‍ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

Next Story

RELATED STORIES

Share it