Sub Lead

പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ

നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 31 ആണ്. കഴിഞ്ഞ സെപ്തംബറിലാണ് ഒടുവിൽ ആറുമാസത്തേക്കുകൂടി സമയം നീട്ടിനൽകിയത്.

പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ
X

ന്യൂഡൽഹി: പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാർച്ച് 31 ആണ്. കഴിഞ്ഞ സെപ്തംബറിലാണ് ഒടുവിൽ ആറുമാസത്തേക്കുകൂടി സമയം നീട്ടിനൽകിയത്. എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ പാൻ ആധാറുമായി ലിങ്ക്‌ചെയ്യാം.

എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക PAN> എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക. സന്ദേശം അയച്ചുകഴിഞ്ഞാൽ, പാന് ആധാറുമായി ലിങ്ക് ചെയ്യും. പോർട്ടൽ വഴിയാണെങ്കിൽ www.incometax.gov.in എന്ന വെബ്സൈറ്റിലൂടെ പാൻ, ആധാർ വിവരങ്ങൾ നൽകുക.

എസ്എംഎസ് വഴിയും പരിശോധിക്കാം. 12 അക്ക ആധാർ നമ്പർ, 10 അക്ക പാൻ നമ്പർ എന്നിവ ടൈപ്പ് ചെയ്യുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് അയക്കുക. മറുപടി ലഭിക്കും.

Next Story

RELATED STORIES

Share it